ക്ലാസ്സുകൾ ഓൺലൈനില്‍; ലാബ്, കമ്പ്യൂട്ടർ വർക്ക്ഷോപ്പ് സൗകര്യങ്ങളൊരുക്കുന്നില്ലെങ്കിലും ഫീസ് കുറയ്ക്കാതെ എൻഐടി

കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സുകൾ നടത്താനിരിക്കെ ഫീസ് കുറയ്ക്കാതെ എൻഐടി. ഫീസ് നിശ്ചയിച്ച കേന്ദ്ര മാനവിക മന്ത്രാലയത്തിന് ഏതാനും എംപിമാർ ചേർന്ന് കത്തയച്ചുവെങ്കിലും ഫീസ് കുറക്കാൻ ഇതുവരെ നടപടി ആയില്ല.

കേന്ദ്ര മാനവിക മന്ത്രാലയം നിശ്ചയിച്ച 62,500 രൂപയാണ് ഫീസായി ബിടെക് വിദ്യാർഥികളിൽ നിന്നും ഈടാക്കുന്നത്. എംടെക് വിദ്യാർത്ഥികൾക്ക് ഇത് 39,500 രൂപയാണ്. എൻആർഐ ബിടെക് വിദ്യാർത്ഥികൾക്ക് ഇത്‌ 4000 ഡോളർ. ഇത് ഏകദേശം 3 ലക്ഷം രൂപ വരും. ഫീസ് 2 ഇൻസ്റ്റാള്‍മെന്‍റായി അടക്കാൻ ഉള്ള സംവിധാനം ഉണ്ടെങ്കിലും ലാബ്, കമ്പ്യൂട്ടർ വർക്ക്ഷോപ്പ് ഇതൊന്നും ലഭ്യമല്ലാത്ത ഓൺലൈൻ പഠനത്തിന് മൊത്തം ഫീസ് ഈടാക്കുന്നതെന്തിന് എന്ന വിദ്യാർഥികളുടെ ചോദ്യത്തിന് ഉത്തരമില്ല.

ഇന്ത്യയിൽ ഒട്ടാകെയുള്ള എൻഐടികളിലെ വിദ്യാർഥികൾ സംഘടിച്ചു ട്വിറ്ററിൽ പ്രതിഷേധിച്ചെങ്കിലും ഫലം ഉണ്ടായില്ല. കൊവിഡ് കാലത്തും കനത്ത ഫീസ് വാങ്ങുന്നതിനെതിരെ ഏതാനും എംപിമാർ മാനവിക മന്ത്രാലയത്തിന് കത്തയച്ചുവെങ്കിലും ഫീസ് കുറക്കാൻ ഇതു വരെ നടപടി ആയില്ല. ഇന്ത്യയിലെ മികച്ച എഞ്ചിനീറിങ് കോളേജുകളിൽ പഠിക്കാൻ അവസരം ലഭിച്ചിട്ടും ഉയർന്ന ഫീസ് വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്.

https://youtu.be/jqpsNCmdETM

Comments (0)
Add Comment