കണ്ണൂരില്‍ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം; ഒരാള്‍ക്ക് പരിക്കേറ്റു

 

കണ്ണൂർ: കണ്ണൂർ ചെറുപുഴ പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷത്തില്‍ ഒരു പ്രവർത്തകന്‍റെ കണ്ണിന് പരിക്കേറ്റു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകളുടെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നില്ലെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്. മാർച്ച് കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. 19 വാർഡുകളിലായി ഒരു കോടിയോളം രൂപയുടെ പണികളാണ് പൂർത്തിയാക്കാനുള്ളത്. പ്രതിഷേധ പ്രകടനമായെത്തിയ പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി. ഇതിന് ഇടയിലാണ് പ്രവർത്തകന് പരിക്കേറ്റത്.

Comments (0)
Add Comment