സെക്രട്ടേറിയറ്റ് കാന്‍റിനിലെ ഇടതുജീവനക്കാരുടെ തമ്മിലടി; 8 പേർക്കെതിരെ കേസെടുത്ത് പോലീസ്

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കാന്‍റിനിലെ ഇടതുജീവനക്കാരുടെ തമ്മിലടിയിൽ 8 പേർക്കെതിരെ പോലീസ് കേസെടുത്തു. ട്രഷറി ജീവനക്കാർക്കും കാന്‍റീൻ ജീവനക്കാർക്കുമെതിരെയാണ് കേസെടുത്തത്. തമ്മിലടിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ചതിന് മാധ്യമ പ്രവർത്തകരെയും ഇവർ ആക്രമിച്ചിരുന്നു. രണ്ട് ട്രഷറി ജീവനക്കാർക്കും ആറ് കാന്‍റീൻ ജീവനക്കാർക്കുമെതിരെയാണ് കേസ്. സംഘം ചേർന്ന് മർദനം, അസഭ്യം പറയൽ, തടഞ്ഞുവെയ്ക്കൽ എന്നിവയാണ് കുറ്റങ്ങൾ. കാന്‍റീനിലെ ജഗ് എടുത്ത് മേശപ്പുറത്ത് ശക്തിയായി ഇടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പോലീസ് അറിയിച്ചു. എന്നാൽ ഇരു വിഭാഗവും പരാതി പിൻവലിച്ച് പ്രശ്നം ഒത്തു തീർക്കുന്നതിനുള്ള അണിയറ നീക്കങ്ങളും ശക്തമായിട്ടുണ്ട്.

Comments (0)
Add Comment