കുമളി ബിവറേജസിന് മുന്നില്‍ സംഘർഷം, കത്തിക്കുത്ത്; രണ്ടുപേര്‍ക്ക് പരിക്ക്, പ്രതി ഓടിരക്ഷപ്പെട്ടു

ഇടുക്കി: കുമളി അട്ടപ്പളളം ബിവറേജസിന് മുമ്പിൽ ഇന്ന് ഉച്ചയോടെ നടന്ന സംഘർഷത്തിൽ 66-ാം മൈൽ സ്വദേശികളായ 2 പേർക്കാണ് പരിക്കേറ്റത്. കുമളി 66-ാം മൈൽ സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആക്രമിച്ച അമൽ ഓടി രക്ഷപ്പെട്ടു.

ഗുരുതരമായ പരിക്കേറ്റ റോയിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിന് ശേഷം അട്ടപ്പളളത്തെത്തി മദ്യപിച്ച മൂവരും തമ്മില്‍ വാക്കുതർക്കം ഉണ്ടായി. തുടർന്ന് അമൽ അടുത്തുള്ള കടയിൽ ചെന്ന് കത്തി വാങ്ങി വന്ന് റോയിയെയും ജിനുവിനെയും ആക്രമിക്കുകയായിരുന്നു. അമൽ മുമ്പും പല ക്രിമിനൽ കേസുകളില്‍ പ്രതിയാണന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട അമലിനായി അന്വേഷണം ആരംഭിച്ചതായി കുമളി പോലീസ് അറിയിച്ചു.

 

Comments (0)
Add Comment