യൂണിവേഴ്സിറ്റി കോളേജില്‍ SFI പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

Jaihind Webdesk
Friday, July 12, 2019

University-College

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകർ തമ്മില്‍ സംഘർഷം. പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. പരിക്കേറ്റ വിദ്യാർത്ഥിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം എസ്.എഫ്.ഐ ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതില്‍ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.