ജസ്റ്റിസ് എന്‍.വി രമണ പുതിയ ചീഫ് ജസ്റ്റിസ് ആകും ; കേന്ദ്രത്തിന് ശുപാർശ കത്ത്

Jaihind News Bureau
Wednesday, March 24, 2021

                  ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ                                      ജസ്റ്റിസ് എന്‍.വി രമണ

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് എന്‍.വി രമണയെ ശുപാർശ ചെയ്ത്  ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് ശുപാർശ കത്ത് കൈമാറി. ഏപ്രില്‍ 23 നാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ കാലാവധി അവസാനിക്കുന്നത്.

വിരമിക്കുന്നതിന് ഒരു മാസത്തിനുള്ളിൽ‌ തന്നെ പിൻ‌ഗാമിയെ ശുപാർശ ചെയ്യാൻ കേന്ദ്രം ജസ്റ്റിസ് ബോബ്ഡെയോട് ആവശ്യപ്പെട്ടിരുന്നു. 2022 ഓഗസ്റ്റ് 26 വരെയാകും ചീഫ് ജസ്റ്റിസായി  എൻ‌.വി രമണയുടെ കാലാവധി.