അമിതകൂലി ആവശ്യപ്പെട്ട് സിഐടിയു ; കൊവിഡ് വാക്സിന്‍ ക്യാരിയർ ബോക്സുകള്‍ ഇറക്കാനായില്ല ; മനുഷ്യത്വരഹിത നടപടിക്കെതിരെ പ്രതിഷേധം

Jaihind Webdesk
Thursday, May 6, 2021

തിരുവനന്തപുരം : സിഐടിയു പ്രവർത്തകർ അമിതകൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരത്ത് കൊവിഡ് വാക്സിന്‍ ക്യാരിയർ ബോക്സുകള്‍ ഇറക്കാനായില്ല. തിരുവനന്തപുരം ടിബി സെന്‍ററില്‍ വന്ന 345 വാക്സിൻ ക്യാരിയർ ബോക്സുകള്‍ക്ക് 50 രൂപ വീതമാണ്  പ്രവർത്തകർ  ആവശ്യപ്പെട്ടത്.

ഇതോടെ ഡൽഹിയിൽ നിന്നും ക്യാരിയർ ബോക്സുകളുമായെത്തിയ കണ്ടെയ്നർ ലോഡിറക്കാനാകാകെ രാവിലെ ആറ് മുതൽ ഒരു മണി വരെ കാത്തുകിടന്നു. വിവിധ എൻ.ജി.ഒകളാണ് ബോക്സുകള്‍ അയച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസിനെ അറിയിച്ചിരുന്നു.

കേരളം ഗുരുതര കൊവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ ഉണ്ടായ സിഐടിയും നടപടിക്കെതിരെ വ്യാപകപ്രതിഷേധമാണുയരുന്നത്. സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചിരിക്കുന്നതിനിടെയാണ് സിഐടിയുവിന്‍റെ നടപടി. സംഭവത്തില്‍ ഐ.എൻ.ടി.യു.സി അപലിച്ചു. അതേസമയം സംഭവം വിവാദമായതിനുപിന്നാലെ വാർത്ത നിഷേധിച്ച് സിഐടിയു രംഗത്തെത്തി.