കെഎസ്ആർടിസി ശമ്പള പ്രതിസന്ധി : സിഐടിയു പ്രക്ഷോഭത്തിനൊരുങ്ങുന്നു; മേയ് 20 ന് സമര പ്രഖ്യാപനം

Jaihind Webdesk
Wednesday, May 18, 2022

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയില്‍ പ്രക്ഷോഭത്തിനൊരുങ്ങി ഭരണാനുകൂല സംഘടനയായ സിഐടിയു. മെയ് 20 ന് ട്രാന്‍സപോർട്ട് ഭവന് മുന്നില്‍ സമരം പ്രഖ്യാപനം നടത്തും. ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യംഉന്നയിച്ച് സി.ഐ.ടി.യു മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയമായിരുന്നില്ല. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പുകൾ നൽകിയില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് യൂണിയന്‍ സമരത്തിനൊരുങ്ങുന്നത്.

നേരത്തെ ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി സി.ഐ.ടി.യു പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ശമ്പളം നൽകാൻ സർക്കാർ ഇടപെടേണ്ടതില്ല മാനേജ്മെന്‍റ് നൽകും എന്ന അഭിപ്രായമായിരുന്നു ഗതാഗത മന്ത്രി നടത്തിയത്.