പാർട്ടി ഗ്രാമത്തിൽ പൊലീസിനെ നിരീക്ഷിക്കാൻ സിഐടിയു വാട്‌സ് ആപ്പ് ഗ്രൂപ്പ്

കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ പൊലീസിനെ നിരീക്ഷിക്കാൻ സിഐടിയു വാട്‌സ് ആപ്പ് ഗ്രൂപ്പ്.സി പി എം ശക്തികേന്ദ്രമായ പെരിങ്ങോം മിലാണ്
പോലീസിനെ നിരീക്ഷിക്കാനും വിവരങ്ങൾ അറിയിക്കാനും സിഐടിയുവിന്റെ വാട്‌സ് ആപ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. സി പി എം പ്രാദേശിക നേതാക്കളാണ് ഗ്രൂപ്പിന്‍റെ അഡ്മിന്മാർ.

സി ഐ ടി യു ഡ്രൈവേഴ്‌സ് എന്ന പേരിലാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. സി പി എം പ്രാദേശിക നേതാക്കളായ മനോജ്, സുധീഷ് എന്നിവരാണ് ഗ്രൂപ്പിന്‍റെ അഡ്മിന്മാർ. 90 ഓളം അംഗങ്ങളുളളതാണ് ഇതിലുള്ളത്. ഡ്രൈവർമാരുടെ പേരിലാണ് വാട്‌സ് ആപ്പ് ഗ്രൂപ്പെങ്കിലും ഇതിൽ പ്രധാനമായും ചർച്ച ചെയ്യുന്നത് പോലീസ് വാഹനങ്ങളുടെ നീക്കങ്ങളാണ്.പോലീസ് വണ്ടി എവിടെയാണ് ഉള്ളതെന്നത് ഉൾപ്പടെയുള്ള സന്ദേശങ്ങളാണ് ഇതിൽ കൈമാറിയിരിക്കുന്നത്.

പൊലീസീന്‍റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിക്കുകയാണ് ഗ്രൂപ്പിന്‍റെ ലക്ഷ്യമെന്ന് ഇതിൽ നിന്നും പുറത്തുവന്ന ശബ്ദ സന്ദേശം വ്യക്തമാക്കുന്നു. പൊലീസ് വാഹനങ്ങളുടെ നീക്കമാണ് പ്രധാനമായും കൈമാറുന്നത്. രാവിലെ മുതൽ രാത്രി വരെയുള്ള നീക്കങ്ങൾ ഇത്തരത്തിൽ അറിയിക്കുന്നതായി സന്ദേശത്തിൽ വ്യക്തമായിട്ടുണ്ട്. ശബ്ദ സന്ദേശങ്ങൾ പലതും കൈമാറിയതിനുശേഷം ഡലീറ്റ് ചെയ്തതതായും വ്യക്തമായിട്ടുണ്ട്. ക്വാറി ഉടമകൾക്കുവേണ്ടിയോ മറ്റ് കള്ളക്കടത്ത് സംഘത്തിനുവേണ്ടിയോ ഈ ഗ്രൂപ്പിലുള്ളവർ സൗകര്യം ചെയ്യുന്നതായും സംശയിക്കുന്നു. ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് തന്നെയാണ് ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ചോർന്നത്.പൊലീസ് പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ ചെങ്കല്ല് കടത്തും മറ്റും സുഗമമാക്കാനാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന സംശയവും ഉയരുന്നു.

പൊലീസിന്‍റെ നീക്കങ്ങൾ നിരീക്ഷിച്ച് സന്ദേശങ്ങൾ കൈമാറുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

https://www.youtube.com/watch?v=Iecvyzvl7Q0

Comments (0)
Add Comment