‘വകുപ്പിനെ പറ്റി അറിയില്ലെങ്കില്‍ മന്ത്രി ഇട്ടിട്ടു പോണം’ : വൈദ്യുതി മന്ത്രിക്കെതിരെ സിഐടിയു

Jaihind Webdesk
Tuesday, April 12, 2022

സിഐടിയു നേതാക്കളെ കെഎസ്ഇബി ചെയർമാന്‍ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ബോർഡും യൂണിയനും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുന്നു. വിഷയത്തില്‍ മന്ത്രിയും മുന്നണിയും ഇടപെടില്ലന്ന് പറഞ്ഞ വകുപ്പ് മന്ത്രിക്കെതിരെ സിഐടിയു നേതാക്കള്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. വകുപ്പിനെ പറ്റി അറിയില്ലെങ്കില്‍ മന്ത്രി ഇട്ടിട്ട് പോകണം. ചിറ്റൂരില്‍ കൊതുമ്പിന് മുകളില്‍ കൊച്ചങ്ങ വളരുന്നുവെന്നും മുന്നണി മര്യാദകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി .

അതേസമയം, കെഎസ്ഇബി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സമരം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ബോർഡ് ഇപ്പോള്‍ 14000 കോടി രൂപയുടെ നഷ്ടത്തിലാണ്. വല്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സൂക്ഷിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും വലിയ നഷ്ടമുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.