സുരക്ഷാരീതികള്‍ പരിഷ്കരിക്കാന്‍ CISF; ആധുനിക ആയുധങ്ങള്‍ വാങ്ങും

രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ സുരക്ഷാ രീതികൾ പരിഷ്കരിച്ച് CISF. നേതാക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വൻ ക്രമീകരണങ്ങളാണ് CISF ഒരുക്കുന്നത്.

VIP-കള്‍ക്ക് സുരക്ഷയൊരുക്കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സാണ് ഹൈടെക് ആയുധങ്ങളുമായി മുഖം മിനുക്കുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളും VVIP-കളും ലോക്സഭാ തെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുമ്പോള്‍ സുരക്ഷ ഉറപ്പാക്കുകയാണ് CISF-ന്‍റെ ലക്ഷ്യം.

https://www.youtube.com/watch?v=eAMEVTd193I

നിലവിൽ 74 VIPകൾക്കാണ് CISF സുരക്ഷയുള്ളത്. വരും ദിവസങ്ങളില്‍ ഈ പട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. നിലവില്‍ CRPF-ഉം ഇന്തോ ടിബറ്റന്‍ പോലീസും സുരക്ഷയൊരുക്കുന്ന VVIP-കള്‍ക്ക് CISF സുരക്ഷയൊരുക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരുതുന്നത്.

AK-47, MP-5, കാര്‍ബൈന്‍ എന്നിങ്ങനെ ആധുനിക ആയുധങ്ങള്‍ വാങ്ങുന്നതിനാണ് CISF ഉത്തരവിട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. നിലവില്‍ കേന്ദ്ര പാരാമിലിട്ടറി സേനകളില്‍ CRPF ആണ് X  95 അസോള്‍ട്ട് റൈഫിള്‍ ഉപയോഗിക്കുന്നത്.

VVIP-കള്‍ക്ക് സുരക്ഷയൊരുക്കുന്നതിന് പുറമേ CISF-ന് രാജ്യത്തെ 61 വിമാനത്താവളങ്ങളിലും ഡല്‍ഹി മെട്രോയിലും അത്യാധുനിക ആയുധങ്ങളോടെ ഉദ്യോസ്ഥരെ വിന്യസിക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഷൂട്ടിംഗ് റേഞ്ചുകളെ ആശ്രയിക്കുന്ന CISF-ന് പരിശീലനം നടത്തുന്നതിന് രണ്ട് ടര്‍ബുലര്‍ ഷൂട്ടിംഗ് റേഞ്ചുകളും സ്ഥാപിക്കും. ഡല്‍ഹിയില്‍ ഷൂട്ടിംഗ് റേഞ്ച് സ്ഥാപിക്കണമെന്ന ആവശ്യമാണ് CISF മുന്നോട്ടുവെക്കുന്നത്. 20 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

cisfCentral Industrial Security Force
Comments (0)
Add Comment