ക്രിസ്തുമസ് പുതുവത്സര അവധിക്കാലത്തെ തിരക്ക് ; വടക്കന്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് എം.കെ രാഘവന്‍ എം.പി


ഡല്‍ഹി :ക്രിസ്തുമസ് പുതുവത്സര അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ബാംഗ്ലൂര്‍, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിടങ്ങളില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് എം.കെ രാഘവന്‍ എം.പി ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.

മെട്രോ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനുകളുടെ അഭാവം കൃസ്തുമസ് അവധിക്കാലത്ത് തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ബാംഗ്ലൂര്‍, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് റിസര്‍വേഷന്‍ ലഭ്യമാകാത്ത ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ ബസ് ലോബികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി ജനങ്ങളെ പിഴിയുകയാണെന്നും എം. പി ചൂണ്ടിക്കാട്ടി. തിരക്ക് ലഘൂകരിക്കാന്‍ കേരളത്തില്‍ അധിക മെമു സര്‍വ്വീസുകളും, എക്‌സ്പ്രസ് സര്‍വ്വീസുകളും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments (0)
Add Comment