തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ കുട്ടിക്കാണ് കോളറ സ്ഥിരീകരിച്ചത്. അതേസമയം ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ 26കാരനായ അനു മരിച്ചിരുന്നു. എന്നാല്‍ അനുവിന്‍റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാനും കോളറ സ്ഥിരീകരിക്കാനും കഴിഞ്ഞിരുന്നില്ല. രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്.
പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. അതേസമയം കാരുണ്യ ഹോസ്റ്റലിലെ പത്തു പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.