ചിതറ കൊലപാതകം: ദൃക്സാക്ഷിയുടെ മൊഴിയിലും വൈരുധ്യം; സലാഹുദ്ദീന്‍റെ മൊഴി തെറ്റെന്ന് ഭാര്യ; സംഭവ സമയം സലാഹുദീൻ ഉച്ചമയക്കത്തിലെന്നും ഭാര്യ

Jaihind Webdesk
Tuesday, March 5, 2019

ചിതറ കൊലപാതകത്തില്‍ ദൃക്സാക്ഷിയുടെ മൊഴിയിലും വൈരുധ്യം.  സംഭവ സമയത്ത് താൻ ഉറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷി സലാഹുദീനും അദ്ദേഹത്തിന്‍റെ ഭാര്യ ഷാഹിദയും വ്യക്തമാക്കി.

കൊലപാതകത്തിന് ദൃക്സാക്ഷിയായി പൊലീസില്‍ മൊഴി നല്‍കിയ സലാഹുദീന്‍റെ മൊഴി തെറ്റെന്ന് സലാഹുദ്ദീന്‍റെ ഭാര്യ ഷാഹിദയുടെ വാക്കുകള്‍. സംഭവ സമയം സലാഹുദീൻ ഉച്ചമയക്കത്തിലായിരുന്നുവെന്നും തന്‍റെ നിലവിളി കേട്ടാണ് ഭർത്താവ് കൊല നടന്ന സ്ഥലത്തേക്ക് ഓടി എത്തിയതെന്നും നഫീസ പറഞ്ഞു. “കോൺഗ്രസുകാരനോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെടാ” എന്ന് പ്രതി ആക്രോശിച്ചില്ലെന്നും ‘കൊല്ലുമെടാ’ എന്നു മാത്രമായിരുന്നു ആക്രോശിച്ചതെന്നും നഫീസ പറയുന്നു.

കൊലപാതകത്തിന്‍റെ ദൃക്സാക്ഷി എന്ന നിലയില്‍ രേഖപ്പെടുത്തിയ മൊഴിയിലും വൈരുദ്ധ്യം. സംഭവ സമയത്ത് താൻ ഉറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷി സലാഹുദീൻ.  “കോൺഗ്രസുകാരനോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെടാ “എന് ആക്രോശിച്ചു കൊണ്ട് കുത്തിയെന്നായിരുന്നു സലാഹുദീന്റെ മൊഴി