ചിന്ത ജെറോമിന്‍റെ ശമ്പളം കുത്തനെ കൂട്ടി; 50,000 ല്‍ നിന്ന് 1 ലക്ഷം രൂപയാക്കി

Jaihind Webdesk
Wednesday, January 4, 2023

 

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ശമ്പളം 50,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി ഉയർത്താൻ ധനവകുപ്പിന്‍റെ അനുമതി. കഴിഞ്ഞ മാസമാണ് ധനവകുപ്പ് അനുമതി നൽകിയത്. 2016 ഒക്ടോബറിലാണ് ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ആയത്.

കഴിഞ്ഞ മാസമാണ് ധനവകുപ്പ് അനുമതി നൽകിയത്. 2016 ഒക്ടോബറിലാണ് ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ആയത്. സ്ഥാനമേറ്റത് മുതല്‍ ശമ്പളയിനത്തിൽ മാത്രം 37,27,200 രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ട്രാവല്‍ അലവന്‍സ് ഇനത്തില്‍ 84,583 രൂപയും അനുവദിച്ചിട്ടുണ്ട്. 2016 ഒക്ടോബർ മുതൽ 1 ലക്ഷം രൂപ ശമ്പളം ലഭിക്കണമെന്ന് ചിന്ത ജെറോം ആവശ്യപ്പെട്ടിരുന്നു.  ഇതിനാണ് ഇപ്പോൾ അനുമതി ആയിരിക്കുന്നത്.

അതേസമയം യുവജന കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ട് യുവജനങ്ങള്‍ക്കുവേണ്ടി ചിന്ത എന്താണ് ചെയ്യുന്നതെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. യുവജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന പരാതികളും ശക്തമാണ്. ഇതിനു പിന്നാലെയാണിപ്പോള്‍ ചിന്തയുടെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ 1 ലക്ഷം രൂപയാക്കി ഉയർത്താന്‍ സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ 75 മാസത്തെ ശമ്പള കുടിശിക ആയി 37 ലക്ഷത്തി അമ്പതിനായിരം രൂപ ചിന്തയ്ക്ക് ലഭിക്കും.