18 വയസ്സ് കഴിഞ്ഞവർക്ക് കൊവിഡ് വാക്സിന്‍ ലഭ്യമല്ല ; പക്ഷേ ചിന്ത ജെറോം വാക്സിനെടുത്തു

Jaihind Webdesk
Thursday, May 6, 2021

 

18വയസ്സിന് മുകളിൽ ഉള്ളവർക്ക് വാക്‌സിനേഷന് രജിസ്റ്റർ ചെയ്യാൻ പോലും പറ്റുന്നില്ലന്ന പരാതി ഒരുവശത്ത്,വാക്സിന്‍ ക്ഷാമമാണ് കാരണമെന്ന് സര്‍കാരും അധികൃതരും മറ്റൊരു വശത്ത്.കണ്ടാല്‍ പ്രായം തോന്നുമെങ്കിലും ചിന്തക്ക് ഏതായാലും 45 വയസ് കഴിഞ്ഞിട്ടുമില്ല

പിന്നെ ഈ ചേച്ചിക്ക് മാത്രം എവിടുന്ന് വാക്സിന്‍,ഇവിടെയും പിന്‍വാതില്‍ നിയമനം തുടങ്ങിയോ.അതോ സഖാക്കള്‍ക്ക് മാത്രമായി ക്യൂബയില്‍നിന്നുള്ള വാക്സിന്‍ ലഭ്യമായി തുടങ്ങിയോ?,..
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്തത് വിവാദത്തിൽ. സംസ്‌ഥാനത്ത് 45 വയസിന് താഴെയുള്ളവർക്ക് വാക്‌സിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ഇതുവരെയും ആരംഭിച്ചിട്ടില്ല. പ്രായമായവർക്ക് പോലും വെബ്‌സൈറ്റിൽ ബുക്ക് ചെയ്തിട്ട് വാക്‌സിൻ ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ചിന്ത ജെറോമിന് വാക്‌സിൻ ലഭിച്ചതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

വാക്‌സിൻ എടുക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ചിന്ത ജെറോം തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. പിന്നാലെയാണ് നിരവധിപേർ വിമർശനവുമായി രംഗത്തെത്തിയത്. സ്ലോട്ട് തിരഞ്ഞെടുക്കാൻ പോലും പലർക്കും കഴിയുന്നില്ല. സെക്കൻഡ് ഡോസ് വാക്‌സിൻ പോലും പലർക്കും ലഭിക്കുന്നില്ല. പല ജില്ലകളിലും വാക്സിൻ ക്ഷാമം ഉണ്ട്. ഈ സാഹചര്യത്തിൽ ചിന്തയ്ക്കെങ്ങനെയാണ് വാക്സിൻ ലഭിച്ചതെന്നാണ് കമന്റുകളിൽ നിരവധിപേർ ചോദിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ കമന്റുകളും വിമർശനങ്ങളും ഉയർന്നതോടെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ഡിസേബിളും ചെയ്തിട്ടുണ്ട്.

കോവിഡ് മുന്നണിപോരാളികളല്ലാത്തവർക്ക് വാക്‌സിൻ രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ച് നൽകുന്നുവെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. പിന്നാലെയാണ് യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് വാക്‌സിൻ ലഭിച്ചതും വിവാദമായിരിക്കുന്നത്.