ചിമ്മിനി ഡാം വെള്ളിയാഴ്ച്ച തുറക്കും; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

Jaihind Webdesk
Thursday, September 5, 2019

തൃ​ശൂ​ർ: ചി​മ്മി​നി ജ​ല​സം​ഭ​ര​ണി വെ​ള്ളി​യാ​ഴ്ച തു​റ​ക്കും. രാ​വി​ലെ പ​ത്തു മ​ണി​ക്ക് ശേ​ഷ​മാ​ണു ഡാം ​തു​റ​ക്കു​ക. ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ 10 സെ​ന്‍റി​മീ​റ്റ​ർ വീ​തം തു​റ​ക്കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റു​മാ​ലി​പ്പു​ഴ, ക​രു​വ​ന്നൂ​ർ പു​ഴ എ​ന്നി​വ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള​ള​തി​നാ​ൽ പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​ള​ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു. പു​ഴ​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ളി​ലും ഏ​ർ​പ്പെ​ടു​ന്ന​തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും അ​റി​യി​ച്ചു.

ചാ​ല​ക്കു​ടി താ​ലൂ​ക്കി​ലെ വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലാ​ണു ചി​മ്മി​നി ജ​ല​സം​ഭ​ര​ണി സ്ഥി​തി​ചെ​യ്യു​ന്ന​ത്.