കുട്ടിയെ തട്ടിക്കൊണ്ടുപോയത് ആര്, എന്തിന് ? നിര്‍ണായക വിവരങ്ങള്‍ പുറത്ത്, പ്രതികളെ തിരിച്ചറിയാതെ ആറുവയസുകാരി

കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വിദേശത്തേക്ക് പോകാന്‍ പണം വാങ്ങി തട്ടിച്ചതിലെ പ്രതികാരമായിട്ടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കി. സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് തുടക്കത്തിലെ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് തെങ്കാശിയിലെ പുളിയറയില്‍ നിന്നാണ് ഇന്ന് വൈകുന്നേരത്തോടെ 3 പ്രതികള്‍ കസ്റ്റഡിയിലായത്. ചാത്തന്നൂര്‍ സ്വദേശികളായ, ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് പൊലീസ് തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നും പിടിയിലായത്. ഇവര്‍ക്കൊപ്പം 2 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ 3 പേരില്‍ ഒരാള്‍ക്ക് തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുള്ളതായും പൊലീസ് വ്യക്തമാക്കി. പ്രതികളെ അടൂര്‍ പോലീസ് ക്യാമ്പിലെത്തിച്ചിട്ടുണ്ട്. പ്രതിയിലായവരുടെ ചിത്രം കുട്ടിയെ കാണിച്ചെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. ചാത്തനൂര്‍ സ്വദേശി പദ്മകുമാറിനാണ് തട്ടിക്കൊണ്ടുപോകലില്‍ നേരിട്ട് പങ്കുളളത്.

Comments (0)
Add Comment