കാറില്‍ ചാരി നിന്നതിന് പിഞ്ചുബാലന് ക്രൂരമര്‍ദ്ദനം: പ്രതിയെ കസ്റ്റഡിയിൽ എടുത്തു

നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തത്. കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിഐജി വ്യക്തമാക്കി. ക്രൂരതയിൽ പൊലീസിനോട് വ്യക്തത തേടുമെന്ന് ബാലാവകാശ കമ്മിഷനും പ്രതികരിച്ചു. കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ പരാതി പറഞ്ഞിരുന്നു.

തലശ്ശേരിയിലായിരുന്നു കഴിഞ്ഞ ദിവസം സംഭവം നടന്നത്. കുട്ടിയെ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗണേഷ് എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേഷ്.കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു.

https://youtu.be/0-EWcLk-iLE

Comments (0)
Add Comment