ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കാടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ നേതൃത്വത്തില്‍ തല്ലിച്ചതച്ചത് പ്രോട്ടോക്കോള്‍ ലംഘനം. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചാടിയിറങ്ങി സമരക്കാരെ ലാത്തികൊണ്ട് അടിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹത്തിന്റെ ഭാഗമായ വാഹനം ഇതിനുവേണ്ടി നിര്‍ത്തിയിട്ടു. റോഡിലെ പ്രതിഷേധക്കാരെ നേരിടേണ്ടത് ലോക്കല്‍ പൊലീസിന്റെ ചുമതലയാണ്. വി.ഐപികളുടെ വ്യക്തിഗത സുരക്ഷയാണ് ഗണ്മാന്മാരുടെ ജോലി. ഇത് ലംഘിച്ചാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാനും സംഘത്തിലെ മറ്റ് മൂന്നുപേരും രണ്ട് യുവാക്കളെ തല്ലിച്ചതച്ചത്. ലോക്കല്‍ പോലീസ് കീഴ്പ്പെടുത്തിക്കഴിഞ്ഞവരെയാണ് ഇവര്‍ മര്‍ദിച്ചത്.