നുണ പറഞ്ഞ മുഖ്യമന്ത്രി രാജി വെക്കുക ; പ്രതിഷേധ സമരവുമായി യു.ഡി.എഫ് | Video

 

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധം ശക്തം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. സ്വർണ്ണക്കടത്ത് കേസിൽ പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് സ്പേ‌സ് പാർക്കിൽ ജോലി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് പ്രതിപക്ഷം പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, സി.പി ജോൺ, ഷിബു ബേബി ജോൺ, വി.കെ ഇബ്രാഹിം എം.എൽ.എ എന്നിവർ കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

പത്ര സമ്മേളനങ്ങളിൽ നുണ ബോoബുകൾ പൊട്ടിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. രാജാവ് നഗ്നനാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി അധികാരത്തിൽ കടിച്ച് തൂങ്ങാതെ ഗവർണർക്ക് രാജി നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തുടക്കം മുതൽ മുഖ്യമന്ത്രി പറയുന്നതെല്ലാം കള്ളമാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ കോടിയേരിക്ക് ആർജവമുണ്ടോയെന്നും എം.എം ഹസൻ ചോദിച്ചു. ഈ മാസം 12 ന് എല്ലാ നിയോജക മണ്ഡലങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യു.ഡി.എഫ് സത്യാഗ്രഹം നടത്തും.

https://www.facebook.com/JaihindNewsChannel/videos/3359343747490346

Comments (0)
Add Comment