സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായിലേക്ക്; മുമ്പേ പറന്ന് മന്ത്രി റിയാസും വീണയും

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചു. 16 ദിവസത്തെ വിദേശ സന്ദർശനത്തിനായി ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. ഭാര്യ കമലയും കൊച്ചുമകനും ഒപ്പമുണ്ടായിരുന്നു. സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമായാണ് ദുബായ് യാത്ര. ദുബായ്ക്ക് പുറമെ ഇന്തോനേഷ്യയും സിംഗപ്പൂരും മുഖ്യമന്ത്രി സന്ദർശിക്കും.

മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും നാലു ദിവസം മുമ്പ് ദുബായിലേക്ക് പുറപ്പെട്ടിരുന്നു. ഇവരും ഇന്തോനേഷ്യ, സിംഗപ്പുർ സന്ദർശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ചേരും. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായില്ല. മരുമകനും മന്ത്രിയുമായി മുഹമ്മദ് റിയാസിന് 19 ദിവസത്തേക്കാണ് യാത്രാ അനുമതിയുള്ളത്.

Comments (0)
Add Comment