സർക്കാരിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളുടെ പാളിച്ച മറയ്ക്കാൻ പ്രതിപക്ഷ സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി

Jaihind News Bureau
Tuesday, September 22, 2020

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളുടെ പാളിച്ച മറയ്ക്കാൻ പ്രതിപക്ഷ സമരങ്ങളെ വിമർശിച്ചാണ് രംഗത്ത് വന്നത്. സ്വർണ്ണക്കടത്ത് കേസിൽ ഇടത്
സർക്കാരിനും മന്ത്രി ജലീലിനുമെതിരെ നടക്കുന്ന പ്രതിപക്ഷ സമരങ്ങളെ വിമർശിച്ച മുഖ്യമന്ത്രി ജലീലിന് തന്‍റെ പിന്തുണ ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. ബന്ധപ്പെട്ടവർ രാഷ്ട്രീയ ഉത്തരവാദിത്വം കാട്ടണമെന്നും സമരത്തിൽ പ്രോട്ടോക്കോൾ ലംഘനം നടക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാദം. നിയമസഭാ കൈയ്യാങ്കളി കേസിൽ കോടതി വിധി അനുസരിച്ച് മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ന്യായമായ മാർഗത്തിലാണ് സംസ്ഥാനത്തേക്ക് ഖുറാൻ കൊണ്ടുവന്നത്. സിആപ്റ്റിൽ എൻ.ഐ.എ നടത്തിയത് വിവരശേഖരണമാണെന്നും പറഞ്ഞ മുഖ്യമന്ത്രി ജലീൽ രാജി വയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സ്വർണ്ണക്കടത്ത് അന്വേഷണം കൃത്യമായാണ് മുന്നോട്ടു പോകുന്നതെന്നും പറഞ്ഞു.