കസ്റ്റഡിയിൽ എടുത്തയാൾ മരിക്കാനിടയായ സംഭവം : ഉത്തരവാദികളെ ഉടൻ സസ്പെൻഡ് ചെയ്യണം : രമേശ് ചെന്നിത്തല

Jaihind Webdesk
Monday, February 28, 2022

തിരുവനന്തപുരം :പോലീസ് കസ്റ്റഡിയിൽ എടുത്തയാൾ പോലീസ് സ്റ്റേഷനിൽ വെച്ച് മരിച്ച സംഭവം കസ്റ്റഡി മരണമാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രാദേശിക വഴക്കിനെത്തുടർന്നു കസ്റ്റഡിയിലെടുക്കപ്പെട്ട യുവാവായ സുരേഷ് മരിക്കാനിടയായ സംഭവത്തിന്  ഉത്തരവാദികളായ പോലീസ്ഉദ്യോഗസ്ഥര്‍ക്കെതിരെ  കര്‍ശനനടപടി സ്വീകരിക്കണമെന്ന്  രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് അവശ്യപ്പെട്ടു.

തിരുവല്ലം പോലീസ് കസ്റ്റഡിയിൽ എടുത്ത സുരേഷിനെ സ്റ്റേഷനിൽ വെച്ച് പോലീസ് മർദ്ദിച്ചതായി ആരോപണമുണ്ട്. ഇക്കാര്യത്തിൽ പോലീസിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട് . വഴക്കിൽ പോലീസ് ഒരു പക്ഷം ചേർന്ന് എതിർ ഭാഗത്ത് ഉള്ള സുരേഷിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ആരോപണമുള്ള സാഹചര്യത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ട് നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.