ഐസക്കിന് സമരങ്ങളോട് അലര്‍ജിയും പുച്ഛവും ; മോദിയുമായി എന്ത് വ്യത്യാസം ? : രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, February 9, 2021

പാലക്കാട് : പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെ രംഗത്തെത്തിയ ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ഐസക്കിന് സമരങ്ങളോട് അലര്‍ജിയും പുച്ഛവുമാണെന്നും ഭരണം തലയ്ക്ക് പിടിച്ചതുകൊണ്ടാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമരജീവികളെന്ന് വിളിക്കുന്ന മോദിയും ഐസക്കും തമ്മില്‍ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം ചെറുപ്പക്കാരെ ഇളക്കിവിടുന്നതാണെന്ന് പറയുന്നത് ജല്‍പനമാണ്. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റേത് ന്യായമായ സമരമായതിനാല്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.