ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം ജയവുമായി ചെന്നൈ സൂപ്പർ കിങ്സ്

ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം ജയവുമായി നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്. എവേ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ രണ്ട് പന്തുകൾ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്താണ് ലക്ഷ്യം കണ്ടത്. ചെന്നൈയ്ക്കായി ഓപണർ ഷെയ്ൻ വാട്സൻ 26 പന്തിൽ 44 റൺസ് നേടി തിളങ്ങി.

അതേസമയം, ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കിംഗ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും.

Comments (0)
Add Comment