ചെന്നൈ പാർക്കിങ് എരിയയിൽ വൻ തീപ്പിടുത്തം

Jaihind Webdesk
Monday, February 25, 2019

ചെന്നൈ പാർക്കിങ് എരിയയിൽ വൻ തീപ്പിടുത്തം. 175 ഓളം കാറുകൾ കത്തി നശിച്ചു. പാർക്കിംഗ് മേഖലയിലെ ഉണങ്ങിയ പുല്ലും ശക്തമായ കാറ്റും മൂലം തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു തീപ്പിചുത്തമുണ്ടായത്.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിനു സമീപത്തെ പാർക്കിംഗ് മൈതാനത്തിനാണ് തീപിടിച്ചത്. ഒരു സ്വകാര്യ കമ്പിനിയുടെ പാർക്കിംഗ് സ്ഥലമാണിത്. 208 കാറുകളായിരുന്നു ഇവിടെ പാർക്ക് ചെയ്തിരുന്നത്. ഇതിൽ 176 കാറുകൾ പൂർണമായി കത്തി നശിച്ചപ്പോൾ 32 കാറുകൾക്ക് കാര്യമായ തകരാറുണ്ടായില്ല. തിങ്ങിനിരത്തി കാറുകൾ പാർക്ക് ചെയ്തത് വേഗത്തിൽ തീപകരാൻ കാരണമായി. ടയറുകളും പ്ലാസ്റ്റിക്കുകളും കത്തിയത് കൊണ്ട് തന്നെ വ്യാപകായ രീതിയിലുള്ള പുകപടലം ഉണ്ടാവുകയും, ഇവ ആളുകളിൽ പരിഭ്രാന്തി പടർത്തുകയും ചെയ്തിരുന്നു. സമീപത്തുണ്ടായിരുന്നവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

എഗ്മോറിൽ നിന്ന് വന്ന 8 ഫയർഫോഴ്‌സ് എൻജിനുകൾ വന്നാണ് തീയണച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കു ഒടുവിൽ തീ നിയന്ത്രണ വിധയമായി. ഉണങ്ങിയ പൂല്ലിൽതീ പിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.