ചെക്ക് കേസ് : പ്രമുഖ തിരക്കഥാകൃത്ത് സുനിൽ പരമേശ്വരന്‍ അറസ്റ്റില്‍

Jaihind News Bureau
Wednesday, February 10, 2021

 

ഇടുക്കി : ചെക്ക് കേസിൽ പ്രമുഖ തിരക്കഥാകൃത്ത് സുനിൽ പരമേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശി നൽകിയ പരാതിയിലാണ് നടപടി.  മൂന്നാർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം കാന്തല്ലൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവില്‍ ‘കന്തല്ലൂർ സ്വാമി’ എന്ന പേരില്‍ ആത്മീയജീവിതം നയിക്കുകയാണ് ഇയാള്‍. സുനിൽ പരമേശ്വരനെ  വർക്കല കോടതിയിൽ ഹാജരാക്കും.