എസ്.ഡി.പി.ഐ. നടത്തിയ ആസൂത്രിത കൊലപാതകമാണ് ചാവക്കാട്ടേതെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, August 1, 2019

എസ്.ഡി.പി.ഐ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് നൗഷാദിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഡമ്മി പ്രതികളെ തേടിയാണ് പോലീസ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ ചാവക്കാട് പുന്നയിൽ വെട്ടേറ്റ് മരിച്ച കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് നൗഷാദിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.[yop_poll id=2]