‘വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് കെട്ട് വിട്ടിട്ടില്ല’; രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മന്‍

 

കോഴിക്കോട്: താന്‍ ബിജെപിയിലേക്കെന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. താൻ ഒരിക്കലും ബിജെപിയിൽ പോകില്ലെന്നും അങ്ങനെ ആരോപണം ഉന്നയിച്ചവർക്ക് കെട്ട് മാറാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് പോകുന്നവരെ 51 വെട്ട് വെട്ടി കൊല്ലാൻ ആരും പുറകിൽ വരില്ലെന്നും അദ്ദേഹം പരിഹസിച്ചു. മുൻ മന്ത്രിയുടെ ഒരു മകൻ ഇപ്പൊ മന്ത്രിയാണ്. അയാളെ മന്ത്രിയാക്കിയത് പാർട്ടി വിട്ടു പോകാതിരിക്കാൻ വേണ്ടിയാണെന്നും ചാണ്ടി ഉമ്മൻ തിരുവമ്പാടിയിൽ പറഞ്ഞു.

Comments (0)
Add Comment