അതിശക്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമാണ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

11 ജില്ലകളിലാണ് ഇന്നും നാളെയും മഴ മുന്നറിയിപ്പുള്ളത്. ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.

Comments (0)
Add Comment