ചാലക്കുടിയില്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് തകര്‍ത്തത് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയടപ്പിച്ചതിന്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം നിധിന്‍ പുല്ലനും സംഘവുമാണ് ഇന്നലെ ജീപ്പ് തകര്‍ത്തത്. പോലീസ് കസ്റ്റഡിയില്‍നിന്ന് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോചിപ്പിച്ച നിധിന്‍ ഒളിവിലാണ്. ഡിവൈഎസ്പിയെ കയ്യേറ്റം ചെയ്തവരും ഒളിവിലാണ്. നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.