സി.എഫ് തോമസ് എംഎല്‍എ അന്തരിച്ചു

Jaihind News Bureau
Sunday, September 27, 2020

 

കോട്ടയം: കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് (81) എംഎല്‍എ അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി രോഗ ബാധിതനായിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്നും നിയമസഭയിലെത്തി. 2001-2006 യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു.