പി.എം കെയേഴ്‌സ് വെന്‍റിലേറ്ററുകള്‍ കേടായി രോഗികള്‍ മരിച്ചാല്‍ ഉത്തരവാദി കേന്ദ്രം : ഹൈക്കോടതി

Jaihind Webdesk
Thursday, June 3, 2021

മുംബൈ: പി.എം കെയേഴ്‌സ് ഫണ്ട് വഴി ഗുജറാത്ത് കമ്പനി വിതരണം ചെയ്ത വെന്‍റിലേറ്ററുകള്‍  തകരാറായി കൊവിഡ് രോഗികള്‍ മരിക്കാനിടയായാല്‍ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനെന്ന്  ബോംബെ ഹൈക്കോടതി. വെന്‍റിലേറ്ററുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി അത്തരം വെന്‍റിലേറ്ററുകള്‍ ഉപയോഗിക്കുന്നതുവഴി ജീവഹാനി സംഭവിക്കാനുള്ള സാധ്യത ഒഴിവാക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.