റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. വായ്പയെടുത്തശേഷം മനഃപൂര്‍വം തിരിച്ചടയ്ക്കാത്തവരുടെ പട്ടിക പുറത്തു വിടണമെന്നുള്ള സുപ്രീം കോടതി വിധിയോട് അനാദരവ് കാണിച്ചതിനാണ് വിവരാവകാശ കമ്മീഷന് നോട്ടീസ് അയച്ചത്.
അമ്പതുകോടിയും അതിനു മുകളിലും വായ്പയെടുത്തതിനു ശേഷം തിരിച്ചടയ്ക്കാത്തവരുടെ പേര് പുറത്തു വിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി വിധി അനുസരിച്ച് പട്ടിക പുറത്തു വിടുന്നതില്‍ വീഴ്ച വരുത്തിയതിന് നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. സുപ്രീം കോടതി ഉത്തരവ് ആര്.ബി.ഐ പാലിക്കാത്തതില്‍ നിരാശയുണ്ടെന്ന് കമ്മീഷന് അറിയിച്ചു.