രാജു നാരായണ സ്വാമി സിഡിബി ചെയർമാൻ പദവിയോട് നീതി പുലർത്തിയില്ലെന്ന് കേന്ദ്രസർക്കാർ

Jaihind Webdesk
Wednesday, July 10, 2019

Raju-narayanaSwamy-IAS

നാളികേര വികസന ബോർഡ് ചെയർമാന്‍റെ പദവി വഹിച്ചിരുന്ന കാലത്ത് രാജു നാരായണ സ്വാമി ക്രമക്കേട് നടത്തിയിട്ടുണ്ടെന്നു കേന്ദ്രസർക്കാർ. ബോർഡ് ചെയർമാൻ എന്ന നിലയിൽ തന്‍റെ പദവിയോട് സ്വാമി നീതി പുലർത്തിയില്ലെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

നാളികേര വികസന ബോർഡ് ചെയർമാനായിരിക്കേ രാജു നാരായണ സ്വാമിയിൽനിന്ന് പെരുമാറ്റ ദൂഷ്യവും നിരവധി ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ പറയുന്നു. ഈ വിഷയങ്ങളിൽ നിലവിലുള്ള മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിയെ പിരിച്ചുവിടണമെന്ന ചീഫ് സെക്രട്ടറിതല സമിതി നൽകിയ ശുപാർശ ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ മടക്കിയിരുന്നു.

കേന്ദ്രസംസ്ഥാന സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചു എന്നത് അടക്കമുളള കുറ്റങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചീഫ് സെക്രട്ടറിതല സമിതിയുടെ ശുപാർശ. എന്നാൽ, പിരിച്ചുവിടാനുള്ള തീരുമാനം വിശദമായ ചർച്ചയ്ക്കുശേഷം മതിയെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് രാജു നാരായണസ്വാമിയെ തളളിക്കൊണ്ട് കേന്ദ്രം രംഗത്തുവന്നത്.

teevandi enkile ennodu para