ആരോഗ്യ ഐ.ഡി: കേന്ദ്രനീക്കം ഭരണഘടനാലംഘനം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ; തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ.സി വേണുഗോപാല്‍

Jaihind News Bureau
Friday, August 28, 2020

 

ന്യൂഡല്‍ഹി : ആരോഗ്യ ഐ.ഡിയുടെ പേരില്‍ രാജ്യത്തെ പൗരന്മാരുടെ ജാതിയും മതവും ശേഖരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോണ്‍ഗ്രസ്. നടപടി ഭരണഘടനാലംഘനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ആരോഗ്യ ഐ.ഡിക്ക് ആവശ്യമില്ലാത്ത വിവരങ്ങള് ശേഖരിച്ച്  സ്വകാര്യതയിലേക്ക് കടന്നുകയറാനാണ് കേന്ദ്രനീക്കം. നടപടിയെ പല്ലും നഖവും ഉപയോഗിച്ച് കോണ്‍ഗ്രസ് എതിർക്കും. തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

teevandi enkile ennodu para