കൊച്ചി: സര്‍വ്വ മേഖലകളിലും കേന്ദ്ര ഗവണ്‍മെന്റിന്റെ ഭരണം പൂര്‍ണ്ണ പരാജയമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ .കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ മധ്യമേഖലാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനം മൂലം രാജ്യത്ത് 50 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. വലുതും ചെറുതുമായ അനവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായും കണക്കുകള്‍ ഉണ്ട്. പരാജയഭീതിമൂലമാണ് അയോധ്യ കാര്‍ഡുമായി ബി.ജെ.പി മുന്നോട്ട് വന്നിരിക്കുന്നത്. ഭരണം പൂര്‍ണ്ണമായും പരാജയപ്പെട്ടപ്പോള്‍ ജനങ്ങളെ തമ്മിലടിപ്പിച്ചും വര്‍ഗീയത പറഞ്ഞും ഭീഷണിപ്പെടുത്തിയും പരാജയം മറച്ചുപിടിക്കുകയാണ് ബി.ജെ.പി. ത്രിപുരയിലും ബംഗാളിലും ഭരണം നഷ്ടപ്പെട്ട സി.പി.എമ്മും ബി.ജെ.പി.യും നിലനില്‍പ്പിനായി കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി. ചാക്കോ പറഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ്‌പോള്‍ ഫലവും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. 2019 കോണ്‍ഗ്രസിന്റെ വര്‍ഷമാണെന്നും പി.സി. ചാക്കോ പറഞ്ഞു.
കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി സ്വാഗതം പറഞ്ഞു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതിക സുഭാഷ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, ആന്റോ ആന്‍ണി എം.പി, ഡി.സി.സി പ്രസിഡന്റുമാരായ ടി.ജെ. വിനോദ്, ടി.എന്‍. പ്രതാപന്‍, എം. ലിജു, ഇബ്രാഹിം കുട്ടി കല്ലാര്‍, ജോഷി ഫിലിപ്പ് എന്നിവരും പ്രസംഗിച്ചു.
ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. വിദ്യാധരന്‍, എം.എല്‍.എമാരായ പി.ടി. തോമസ്, വി.ഡി. സതീശന്‍, വി.പി. സജീന്ദ്രന്‍, കെ.പി.സി.സി ഭാരവാഹികളായ ജോണ്‍സണ്‍ എബ്രഹാം, ജോസഫ് വാഴക്കന്‍, ടി. ശരത്ചന്ദ്ര പ്രസാദ്, ലാലി വിന്‍സെന്റ്, പി.എം. സുരേഷ് ബാബു, വത്സല പ്രസന്നകുമാര്‍, ജെയ്‌സണ്‍ ജോസഫ്, എം.കെ. രാജു, ടി.എം. സക്കീര്‍ ഹുസൈന്‍, കെ.കെ. വിജയലക്ഷ്മി, ബി.എ. അബ്ദുള്‍ മുത്തലിബ്, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ഫിലിപ്പ് ജോസഫ്, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വി.ജെ. പൗലോസ്, കെ. ബാബു, ഡോമിനിക് പ്രസന്റേഷന്‍, എന്‍. വേണുഗോപാല്‍, കെ.പി. ധനപാലന്‍, ലൂഡി ലൂയിസ്, എ.എ. ഷുക്കൂര്‍, ബി. ബാബു പ്രസാദ് എന്നിവരും പങ്കെടുത്തു.