ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത​യി​ൽ പി​ടി​യി​ട്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ

Jaihind News Bureau
Saturday, April 18, 2020

കൊവി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത​യി​ൽ പി​ടി​യി​ട്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ. ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ എ​തി​ർ​പ്പു രൂ​ക്ഷ​മാ​യ​തോ​ടെ സാ​ല​റി ച​ല​ഞ്ചി​നു ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഡി​എ​യി​ൽ ക​ണ്ണു​വ​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ ഡി​എ കു​ടി​ശി​ക തു​ക മു​ഖ്യ​മ​ന്ത്രിയു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കു​ന്ന​ത് അ​ട​ക്ക​മു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ് സംസ്ഥാന സ​ർ​ക്കാ​ർ തേ​ടു​ന്ന​ത്. അ​തേ​സ​മ​യം, ഡി​എ മ​ര​വി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ച​ന.

സാ​ല​റി ച​ല​ഞ്ചി​ന് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ അ​ടു​ത്ത മ​ന്ത്രി​സ​ഭ​യി​ൽ ചർ​ച്ച ചെ​യ്യു​മെ​ന്ന സൂ​ച​ന ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ഇ​ന്ന​ലെ ന​ൽ​കി. 12 ശ​ത​മാ​നം ഡി​എ കു​ടി​ശി​ക​യാ​ണു​ള്ള​ത്. 2500 കോ​ടി​യി​ലേ​റെ തു​ക വേ​ണം കു​ടി​ശി​ക ന​ൽ​കാ​ൻ. ഒ​രു മാ​സ​ത്തെ ശ​മ്പ​ള​ത്തി​നു തു​ല്യ​മാ​യ തു​ക സാ​ല​റി ച​ല​ഞ്ച് ഇ​ന​ത്തി​ൽ ഈ​ടാ​ക്കു​ന്ന​തി​നു പ​ക​രം ഡി​എ കു​ടി​ശി​ക ഒ​ഴി​വാ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കു​ന്ന​തു പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണു ഭ​ര​ണാ​നു​കൂ​ല സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ മു​ന്നോട്ടു വ​ച്ചി​ട്ടു​ള്ള നി​ർ​ദേ​ശം.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധിപ്പിച്ച ക്ഷാമബത്ത ഉടന്‍ നല്‍കില്ല. ക്ഷാമബത്ത നാലു ശതമാനം കൂട്ടാനുള്ള തീരുമാനം മരവിപ്പിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം. കൊവിഡ് കാലത്തിന് ശേഷമായിരിക്കും ക്ഷാമബത്തയെ സംബന്ധിച്ച് തീരുമാനമെടുക്കുക. ക്ഷാമബത്ത കൂട്ടാന്‍ തീരുമാനിച്ചെങ്കിലും അതിനുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാവുമെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രത്യേക അലവന്‍സുകളും താത്കാലികമായി നല്‍കില്ല. ശമ്പളത്തിനൊപ്പമുള്ള സ്ഥിര അലവന്‍സുകളില്‍ മാറ്റമുണ്ടാവില്ല.

ഇക്കാര്യം അറിയിച്ച് ധനമന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും കത്തയച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 17ല്‍ നിന്ന് 21 ആയി വര്‍ധിപ്പിക്കാന്‍ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക നീക്കിവെക്കേണ്ട സാഹചര്യത്തിലാണ് ഈ തീരുമാനം മരവിപ്പിക്കുന്നത്.