ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ സംഭവം; കേന്ദ്ര അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ഗോവ ഗവര്‍ണർ  പി എസ് ശ്രീധരൻപിള്ളയുടെ വാഹനവ്യൂഹത്തിലേക്ക്  സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകൻ ജൂലിയസ് നികിതാസ് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.  സംഭവത്തിൽ വിശദമായി അന്വേഷണം വേണമെന്ന് ഗവർണറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലിയാസ് നികിതാസ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റിയത് അബദ്ധത്തിലെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദ്ദേശാനുസരണമാണ് സെൻട്രൽ ഐബി അന്വേഷണം നടത്തുന്നത്. സംഭവത്തെ കുറിച്ചും സംഭവത്തെ തുടർന്ന് നടപടികൾ സ്വീകരിക്കുന്നതിൽ പൊലിസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആക്ഷേപത്തെക്കുറിച്ചും ഐബി പരിശോധിക്കുന്നുണ്ട്. ഗോവ രാജ് ഭവൻ സിറ്റി പൊലീസിൽ നിന്ന് റിപ്പോർട്ട് തേടുമെന്നാണ് സൂചന.

Comments (0)
Add Comment