സൗജന്യ കൊവിഡ് വാക്‌സിനില്‍ മലക്കം മറിഞ്ഞ് കേന്ദ്രം ; ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി പേർക്ക് മാത്രം

Jaihind News Bureau
Saturday, January 2, 2021

ന്യൂഡല്‍ഹി : സൗജന്യ വാക്‌സിൻ വിതരണത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രം. സൗജന്യ വാക്‌സിൻ എല്ലാവർക്കും എന്ന നിലപാട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ തിരുത്തി. ആദ്യ ഘട്ടത്തിൽ 3 കോടി പേർക്ക് മാത്രം വാക്‌സിൻ. ബാക്കിയുള്ളവർക്ക് വാക്സിൻ സൗജന്യമായി നൽകണമോ എന്നതിൽ ജൂലൈയിൽ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ രാജ്യത്തുടനീളം കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിന്‍റെ ഭാഗമായുള്ള ഡ്രൈ റൺ പൂർത്തിയായി. . കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഓരോ കുത്തിവെപ്പ് കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകിയത്.