ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് ജമ്മു-കശ്മീര്‍ മസ്‌റത്ത് ആലം സംഘടനയെ നിരോധിച്ച് കേന്ദ്രം. യുഎപിഎ നിയമപ്രകാരം സംഘടനയെ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യുഎപിഎ പ്രകാരം മുസ്‌ലിം ലീഗ് ജമ്മു-കശ്മീർ മസ്റത്ത് ആലത്തെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരോധനം. സംഘടന ജമ്മു-കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും കശ്മീരില്‍ ഇസ്ലാമിക് ഭരണത്തിനായി ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തിയെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ എക്‌സില്‍ വിശദീകരിച്ചു.