Video | സെന്‍സസ് : സർക്കാർ തീരുമാനം ശരിയല്ല, ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, January 20, 2020

Ramesh-Cehnnithala

സർക്കാർ സെൻസസും എൻ.പി.ആറും (ദേശീയ ജനസംഖ്യാ രജിസ്റ്റർ) തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യക്തത വരുത്താതെ സെൻസസുമായി മുന്നോട്ടുപോവുന്നത് ശരിയല്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു

വാർഡ് വിഭജനം ഇപ്പോൾ ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സെൻസസ് നിയമത്തിന് വിരുദ്ധമാണ് വാർഡ് വിഭജനം. ബില്ലിനെ നിയമസഭയിൽ എതിർക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.