സുകൃതം സുവര്‍ണ്ണം ; ഉമ്മന്‍ ചാണ്ടിക്ക് വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ നേർന്ന് പ്രമുഖർ | Live Video

Jaihind News Bureau
Thursday, September 17, 2020

 

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്‍റെ സുവർണ ജൂബിലിയുടെ ഭാഗമായി കോട്ടയത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ നേരിട്ട് പങ്കെടുക്കാനാകാത്ത നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നത്. സമാനകളില്ലാത്ത രാഷട്രീയ നേട്ടത്തിന്‍റെ ഉടമയാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രമുഖ നേതാക്കൾ പറഞ്ഞു.

സ്നേഹവും കരുതലുമാണ് ഉമ്മൻ ചാണ്ടിയുടെ മുഖമുദ്രയെന്ന് രാഹുൽ ഗാന്ധി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ  ആശംസാ പ്രസംഗം മുൻ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസൻ വായിച്ചു.

അപൂർവ്വമായ രാഷ്ട്രീയ നേട്ടത്തിന് ഉടമയാണ് ഉമ്മൻ ചാണ്ടിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്‍റണി അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിൽ നൂറ് ശതമാനവും ആത്മാർത്ഥത പുലർത്തുന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. പകരം വെക്കാനില്ലാത്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി അഭിപ്രായപ്പെട്ടു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.കെ കുഞ്ഞാലികുട്ടി എം.പി, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാൽ, കർദിനാൾ മാർ ബസേലിയേസ് ക്ലിമ്മിസ് കാതോലിക്കാ ബാവ, മാർ ജോസഫ് പവത്തിൽ, മാർ ജോർജ് ആലഞ്ചേരി, ജി സുകുമാരൻ നായർ തുടങ്ങി നിരവധി പ്രമുഖരും വീഡിയോ സന്ദേശത്തിലൂടെ ഉമ്മൻ ചാണ്ടിക്ക് ആശംസകൾ നേർന്നു.