സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; 99.37 % വിജയം

Jaihind Webdesk
Friday, July 30, 2021

ന്യൂഡല്‍ഹി : സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.37 ശതമാനം വിജയം. 12.96 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. 70,004 വിദ്യാര്‍ത്ഥികള്‍ 95 ശതമാനത്തിലധികം മാര്‍ക്ക് നേടി.  http://cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാം.