കോവിഡ് 19 : രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ കേന്ദ്ര നിർദ്ദേശം

Jaihind News Bureau
Wednesday, March 18, 2020

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെക്കും. നിലവിൽ നടക്കുന്ന സിബിഎസ്ഇ, സർവ്വകലാശാല പരീക്ഷകൾ നിർത്തിവെക്കാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ തീരുമാനം. മാർച്ച് 31 ന് ശേഷമായിരിക്കും പരീക്ഷകൾ ഇനി ഉണ്ടാവുക. എല്ലാ സ്‌കൂളുകളും സർവ്വകലാശാലകളും അടച്ചിടണമെന്നും നിർദ്ദേശമുണ്ട്.

ജെ.ഇ.ഇ. പരീക്ഷകളും മാറ്റി വച്ചു.