സിബിഎസ്ഇ മൂല്യ നിർണയം : സുപ്രിംകോടതി വിധി ഇന്ന്

Jaihind Webdesk
Monday, June 21, 2021

സിബിഎസ്ഇ 12ാം ക്ലാസ് മൂല്യ നിര്‍ണയത്തില്‍ സുപ്രിംകോടതി വിധി ഇന്ന്. മൂല്യ നിര്‍ണയ രീതിക്കെതിരെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികളിലടക്കമാണ് വിധി. പുതുതായി 12ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെതാണ് ഹര്‍ജി. ഉത്തര്‍പ്രദേശിലെ പാരന്‍റ്സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. സിബിഎസ്ഇ കംപാര്‍ട്ട്മെന്‍റ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചു. 1152 വിദ്യാര്‍ത്ഥികളാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

10,12 ക്ലാസുകളിലെ കംപാര്‍ട്ട്മെന്‍റ്, പ്രൈവറ്റ്, റിപ്പീറ്റ് പരീക്ഷകള്‍ റദ്ദാക്കണം. നിലവിലെ മൂല്യനിര്‍ണയ രീതി ഈ വിഭാഗത്തിനും നടപ്പിലാകണം. സമയബന്ധിതമായി ഫലം പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.