സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിനുള്ള മാനദണ്ഡമായി ; 10,11,12 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിക്കും

Jaihind Webdesk
Thursday, June 17, 2021

ന്യൂഡല്‍ഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനുള്ള മാനദണ്ഡമായി. മാര്‍ക്ക് നിര്‍ണ്ണയിക്കുന്നതിനായി 10,11,12 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിക്കുമെന്ന് ബോര്‍ഡ് സുപ്രീംകോടതിയില്‍ അറിയിച്ചു. വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയാണ് മാനദണ്ഡം തീരുമാനിച്ചതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍.

10, 11 ക്ലാസുകളിലെ മാർക്കിന് 30 ശതമാനം വീതം വെയിറ്റേജും 12-ാം ക്ലാസിലെ പ്രകടന മികവിന് 40 ശതമാനം വെയിറ്റേജും നൽകും. 11-ാം ക്ലാസിലെ യൂണിറ്റ് പരീക്ഷ, ടേം പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ മാർക്കും പരിഗണിക്കും. പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്ന് വിഷയങ്ങളുടെ മാർക്കിന്റെ ശരാശരിയും പരിഗണിക്കും. ഈ മാനദണ്ഡമനുസരിച്ച് തയ്യാറാക്കുന്ന ഫലം ജൂലൈ 31നകം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.