അരിയിൽ ഷുക്കൂർ വധക്കേസ് : വിചാരണ നടപടികൾ എറണാകുളത്തേക്ക് മാറ്റണമെന്ന് സിബിഐ

Jaihind Webdesk
Tuesday, May 28, 2019

അരിയിൽ ഷുക്കൂർ വധക്കേസിലെ വിചാരണ നടപടികൾ എറണാകുളത്തേക്ക് മാറ്റണമെന്ന് സിബിഐ. വിചാരണ കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഹർജി തീർപ്പാക്കുന്നതു വരെ സെഷൻസ് കോടതി നടപടി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. തലശ്ശേരി സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ പി. ജയരാജൻ 33 ആം പ്രതിയും ടി.വി.രാജേഷ് 34 ആം പ്രതിയുമായി 34 പേരുടെ പ്രതിപ്പട്ടികയാണ് കോടതിയിൽ സമർപ്പിച്ചത്. വിചാരണ എറണാകുളത്തേക്ക് മാറ്റുന്നതിനെ ജയരാജൻ അടക്കമുള്ള പ്രതികൾ നേരത്തെ എതിർത്തിരുന്നു. തലശ്ശേരി കോടതിയിൽ തന്നെ വിചാരണ വേണമെന്നാണ് പ്രതികളുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കോടതി അന്തിമ നിലപാട് എടുക്കട്ടെയെന്ന് തലശ്ശേരി കോടതി വ്യക്തമാക്കുകയായിരുന്നു.

teevandi enkile ennodu para