മനു തോമസിന് സർക്കാർ സംരക്ഷണം നൽകണം; കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്

 

കണ്ണൂര്‍: സ്വർണകടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കൾക്കുള്ള ബന്ധങ്ങളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളിൽ സിബിഐ അന്വേഷണം നടത്തണമെന്ന്  കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. വിദേശത്തും സ്വദേശത്തും മകനേയും ക്വട്ടേഷൻകാരേയും ഉപയോഗിച്ച് പി. ജയരാജൻ ബിസിനസ് നടത്തുന്നതുമൊക്കെ മനു തോമസ് തുറന്നു പറയുമ്പോൾ കൃത്യമായ മറുപടി നൽകാൻ സിപിഎം നേതൃത്വത്തിനു സാധിക്കുന്നില്ല. പകരം ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ വെച്ച് മനു തോമസിനെതിരെ കൊലവിളി നടത്തുകയാണ്.

മനു തോമസിനെ ഇല്ലാതാക്കുമെന്ന പരസ്യമായ ഭീഷണിയാണ് ആകാശ് തില്ലങ്കേരിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. മനു തോമസിന് സർക്കാർ സംരക്ഷണം നൽകണം. ടി. പി. യെപ്പോലെ, സി.ഒ.ടി. നസീറിനെ പോലെയുളളവരുടെ കാര്യം ആവർത്തിക്കാൻ സാധ്യത ഉണ്ട്. മനു തോമസിന് ആവശ്യമായ സുരക്ഷ നൽകണമെന്ന് മാർട്ടിൻ ജോർജ്ജ് കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Comments (0)
Add Comment